News

‘ഭക്ഷണത്തിന് രുചിയില്ല’ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍

By webdesk17

December 06, 2025

ആലപ്പുഴ: പട്ടണക്കാട് വെട്ടയ്ക്കല്‍ പുറത്താംകുഴിയില്‍ താമസിക്കുന്ന ആശാകുമാറിന്റെ മകന്‍ ഗോകുല്‍ (28) പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ചേര്‍ത്തല കോടതി റിമാന്‍ഡില്‍ അയച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയിലായ ഗോകുല്‍ വീട്ടില്‍ ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അസഭ്യം പറഞ്ഞത് തര്‍ക്കത്തിന് കാരണമായി.

ചോദ്യം ചെയ്ത പിതാവ് ആശാകുമാറിന്റെ തലയില്‍ ഗോകുല്‍ ഭക്ഷണ പ്ലേറ്റ് കൊണ്ട് അടിച്ചു. തര്‍ക്കം ശമിപ്പിക്കാന്‍ എത്തിയ സഹോദരന്‍ അനന്തുവിനെ കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു.നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആശാകുമാര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും അനന്തു തുറവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയില്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്യപിച്ച് ബഹളം സൃഷ്ടിക്കാറുള്ളത് ഗോകുലിന്റെ പതിവാണെന്നും പൊലീസ് അറിയിച്ചു.