kerala

പോലീസ് വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

By Chandrika Web

April 27, 2022

പോലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്.

ഇന്നലെ രാത്രിയോടെ നല്ലളം പോലീസ് ഇയാളെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോകുകയായിരുന്നു.എന്നാല്‍ അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികില്‍ നാട്ടുകാരാണ് അത്യസന്ന നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോട്ടം നടപടികളടക്കം നടത്തണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.