kerala

യുവാവിന്റെ മരണം വാഹനാപകടമല്ല, ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു; സഹോദരനും സുഹൃത്തും പിടിയില്‍

By webdesk14

August 15, 2023

തൃശൂര്‍ ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അരിമ്പൂര്‍ സ്വദേശി ഷൈനിന്റെ (28) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. യുവാവിന്റെ സഹോദരനും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍ ഷെറിന്‍ (24), സുഹൃത്ത് അരുണ്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒന്നിച്ച് പോകുമ്പോള്‍ ബൈക്കില്‍ നിന്ന് വീണതാണെന്നാണ് സഹോദരനും സുഹൃത്തും പറഞ്ഞിരുന്നത്. വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച ശേഷം ഇരുവരും ആംബുലന്‍സ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.