india

യുവതിയെ പീഡിപ്പിച്ച ശേഷം കൊന്നു; മൃതദേഹം തടാകത്തിന് സമീപം തള്ളി

By webdesk17

January 24, 2025

ബംഗളൂരുവില്‍ യുവതിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിനായ 28കാരിയെയാണ് കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി രാമമൂര്‍ത്തി നഗര്‍ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം തടാകത്തിന് സമീപം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആറ് വര്‍ഷമായി കുടുംബത്തോടൊപ്പം യുവതി ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് യുവതി ബംഗളൂരുവില്‍ കഴിയുന്നത്.

നഗരത്തിലെ ഒരു സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു സ്ത്രീ. എന്നാല്‍ വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം യുവതി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇന്ന് രാവിലെ കല്‍ക്കര തടാകത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.