crime

അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചു

By webdesk14

August 18, 2023

തിരുവനന്തപുരം: കഠിനംകുളത്ത് അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. പുത്തന്‍തോപ്പ് സ്വദേശി ജസീമാണ് മരിച്ചത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് ജസീം വിഭ്രാന്തി പ്രകടിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് പുത്തന്‍തോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മാതാവിന്റെ മരണശേഷം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ജസീം താമസിച്ചിരുന്നത്. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലീസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.