kerala

സമരം ചെയ്തതിന് യൂത്ത് ലീഗ് മാത്രം പിഴയടച്ചത് 8.34 ലക്ഷം രൂപ

By webdesk14

March 15, 2024

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാത്രം പിഴയായി അടച്ചത് 8.34 ലക്ഷം രൂപ. 232 കേസുകളിലാണ് 1000 രൂപ മുതലുള്ള പിഴത്തുക അടച്ചത്. നിരവധി കേസുകള്‍ ഇപ്പോഴും കോടതിയിലാണ്. കേസുകളെല്ലാം പിന്‍വലിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. സി.എ.എ വിരുദ്ധ സമരത്തിന്റെ പേരില്‍ മത, രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്.

കേസുകളെല്ലാം പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചില്ലെന്ന് മാത്രമല്ല അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഗുരുതരമല്ലാത്ത കേസുകളില്‍ പിഴ ശിക്ഷ വിധിച്ചതോടെ പിഴയടക്കാന്‍ വേണ്ടി യൂത്ത് ലീഗ് 20 രൂപ ചലഞ്ചിലൂടെ തുക കണ്ടെത്തുകയായിരുന്നു.