kerala

ഇടുക്കിയില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് യുവാവിനെ വെടിവെച്ചു

By Test User

February 18, 2022

ഇടുക്കിയില്‍ എയര്‍ഗണ്‍ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്.സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. ഇടുക്കി ശാന്തന്‍പാറ ബി.എല്‍.റാവില്‍ രണ്ട് പേര്‍ തമ്മിലുളള വാക്കു തര്‍ക്കമാണ് വെടിവെപ്പില്‍ എത്തിയത്.വെടിയുതിര്‍ത്ത ബിജു വര്‍ഗീസിനെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ മൈക്കിളിനെ നാട്ടുകാര്‍ ചേര്‍ന്ന് നെടുക്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.