kerala

നടന്‍ ദര്‍ശന്റെ വീട്ടില്‍ മോഷണം; മൂന്നു ലക്ഷം രൂപ നഷ്ട്ടപ്പെട്ടതായി പരാതി

By webdesk17

September 15, 2025

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്റെ ബംഗളൂരുവിലെ വീട്ടില്‍ മോഷണം നടന്നതായി പരാതി. ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്നാണ് വിജയലക്ഷ്മിയുടെ പരാതി.

മൈസൂരുവില്‍പോയി തിരിച്ചുവന്നപ്പോള്‍ പണം കാണാനില്ലന്നായിരുന്നു പരാതി. വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടത്താന്‍ കഴിഞ്ഞില്ല. അപ്പാര്‍ട്‌മെന്റ് മാനേജര്‍ നല്‍കിയ പരാതിയില്‍ ചെന്നമ്മനകെരെ അച്ചുകാട്ടു പൊലീസ് കേസെടുത്തു. ദര്‍ശന് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് വീണ്ടും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.