കണ്ണൂര്‍ തളിപ്പറമ്പില്‍ തീപിടിത്തത്തിനിടെ മോഷണം. തീപിടിത്തമുണ്ടായ ഭാഗത്തെ എതിര്‍വശത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം. പര്‍ദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പതിനായിരം രൂപയുടെ സാധനങ്ങള്‍ സ്ത്രീ മോഷ്ടിച്ചതായാണ് കട ഉടമ നിസാറിന്റെ പരാതി.
ആളുകളുടെ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുഴാണ് സ്ത്രീ മോഷണം നടത്തിയത്. ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോകുകയായിരുന്നു. ഇതേസമയം തന്നെ കടയില്‍ മോഷണം നടത്തിയ മറ്റൊരു സ്ത്രീയെ കയ്യോടെ പിടികൂടി.
പ്രതിയെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി.കോംപ്ലക്സില്‍ വന്‍ തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയര്‍ യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്.