crime

ഹോട്ടലില്‍ മോഷണം നടത്തിയ ജീവനക്കാരന്‍ പിടിയില്‍

By webdesk14

February 18, 2023

‘കള്ളന്‍ കപ്പലില്‍ തന്നെ’. ജോലിക്കു നിന്ന ഹോട്ടലില്‍ നിന്നു മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. തൃക്കരുവ പള്ളിക്കിഴക്കേതില്‍ ഷംനാദാണ് (37) പിടിയിലായത്. അഞ്ചാലുംമുട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ചെമ്മക്കാട് വായനശാലമുക്കിലുള്ള ഹോട്ടലില്‍ നിന്നാണ് മോഷണം നടത്തിയത്.

ഹോട്ടല്‍ ഉടമയ്ക്ക് ഇയാളെ വലിയ വിശ്വസമായിരുന്നു. അതുകൊണ്ട് കടയില്‍ തന്നെ താമസിക്കാന്‍ ഷംനാദിനെ അനുവദിച്ചിരുന്നു. ഇത് അവസരമാക്കിയെടുത്ത പ്രതി കടയിലെ മേശയില്‍ നിന്നും 48,000 രൂപയും മൊബൈല്‍ഫോണും മോഷ്ടിച്ച് ഒളിവില്‍ പോവുകയായിരുന്നു.