crime

കോട്ടയം മെഡിക്കല്‍ കോളജില്‍ മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

By webdesk14

February 19, 2023

കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണം ചെയ്യാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ അവലുകുന്ന് ഭാഗത്ത് പുതുവല്‍വെളി വീട്ടില്‍ ആദര്‍ശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ ദീപു ജോസ് (31) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടിയിലായത്.

കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണവുമായി എത്തിയ പ്രവര്‍ത്തകരുടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഫോണും പണവും എ.ടി.എം കാര്‍ഡും അടങ്ങിയ ബാഗ് ഇവര്‍ മോഷ്ടിക്കുകയായിരുന്നു.