crime

എസി കോച്ചുകളില്‍ വൈദ്യുതി ഇല്ല, ടിടിഇയെ ട്രെയിനിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് യാത്രക്കാര്‍

By webdesk13

August 12, 2023

ട്രെയിന്‍ കോച്ചില്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം.

ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്ന് ടിടിഇയോട് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ, ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയോടെ കയര്‍ക്കുകയും ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

VIDEO | Due to a power failure in B1 and B2 coaches, the angry passengers created a ruckus and locked the TTE in the toilet in the Suhaildev Superfast Express going from Anand Vihar Terminal to Ghazipur on Friday. Soon after the departure of the train from Anand Vihar Terminal,… pic.twitter.com/cr1pIk5KSX

— Press Trust of India (@PTI_News) August 11, 2023

ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ ടി.ടി.ഇയോട് ശുചിമുറിക്കുള്ളിലേക്ക് കയറാന്‍ ആളുകള്‍ നിര്‍ബന്ധിക്കുന്നതും കാണാം.

ട്രെയിന്‍ തുണ്ട്‌ല ജംഗ്ഷനിലെത്തിയപ്പോഴാണ് ടിടിഇയെ രക്ഷിച്ചത്. ഇവിടെ നിന്നും എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുമായി സംസാരിക്കുകയും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും നിര്‍ദേശം നല്‍കി. എഞ്ചിനീയര്‍മാരെത്തിയാണ് കോച്ചുകളിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്.