kerala

കോട്ടയിലും രക്ഷയില്ല; കണ്ണൂരിലും കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

By webdesk13

February 18, 2023

കണ്ണൂര്‍: തലശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചിറക്കരയില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുമ്പോഴായിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ പാലക്കാടും സമാനമായ പ്രതിഷേധമുണ്ടായിരുന്നു.

പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ മാനിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം നാലു പേരെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.