kerala
കണ്ണൂരില്‍ നിപയില്ല; രണ്ട് പേരുടെയും ഫലം നെഗറ്റീവ്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി.
മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
kerala
വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും ഭര്‍ത്താവ് നിതീഷും എംബാമിങ് കേന്ദ്രത്തില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കള്‍ നേരത്തെ കോടതിയിയെ സമീപിക്കുകയും ഇവിടെ നിന്ന് ലഭിച്ച രേഖകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറുകയും ചെയ്തു.
ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍തൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
kerala
പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നല്കിയ നേതാവായിരുന്നു വി.എസ്; വി.ഡി സതീശന്
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വി.എസെന്നും വി.ഡി സതീശന് പറഞ്ഞു.

തിരുവനന്തപുരം: പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് അച്യുതാനന്ദന് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വി.എസെന്നും വി.ഡി സതീശന് പറഞ്ഞു.
സാധാരണ കമ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. വി.എസ് സര്‍ക്കാറിനെതിരെ താന്‍ ഉയര്‍ത്തിയ നിരവധി വിഷയങ്ങള്‍ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് വി.എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
kerala
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

കേരള സര്‍വകലാശാല നാളെ (23.07.2025 ബുധന്‍) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. തിയറി, പ്രാക്ടിക്കല്‍ & വൈവ വോസി അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
-
india3 days ago
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
-
kerala3 days ago
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം
-
kerala3 days ago
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം
-
india1 day ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala2 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala2 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
kerala2 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്