kerala

സെക്രട്ടേറിയറ്റിൽ വെള്ളമില്ല; കാൻ്റീനും കോഫിഹൗസും അടച്ചു

By webdesk13

September 06, 2024

സംസ്ഥാനത്തെ സെക്രട്ടേറിയറ്റില്‍ വെള്ളമില്ലാത്തതിനാല്‍ കാന്റീന്‍ കോഫീഹൗസ് എന്നിവ താത്ക്കാലികമായി പൂട്ടി. ജീവനക്കാര്‍ കൈ കഴുകുന്നതിനും മറ്റും കുപ്പിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരാതിയെ തുടര്‍ന്ന് ടാങ്കറില്‍ വെള്ളം എത്തിച്ചു. ജല അതോറിറ്റിയുടെ പണി നടക്കുന്നതിനാലാണ് വെള്ളമില്ലാത്തത്.

നേമത്തും ഐരാണിമുട്ടത്തും ജലഅതോറിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനാലാണ് സെക്രട്ടേറിയറ്റടങ്ങുന്ന പ്രദേശങ്ങളില്‍ വെള്ളമില്ലാത്തത്. പകരം വെള്ളമെത്തിക്കാനുള്ള സൗകര്യമേര്‍പ്പെടുത്താത്തിനാലാണ് കാന്റീനും കോഫിഹൗസും അടച്ചത്. ജീവനക്കാരന്റെ പരാതിയിലാണ് ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള തീരുമാനമായത്.