india

രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരും; വി.ഡി സതീശന്‍

By webdesk11

March 19, 2023

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പൊലീസിനെ അയച്ച് അദ്ദേഹത്തെ അപമാനിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തില്‍ അതിശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ പകപോക്കലിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരും.

രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാണ്. അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ ചേരിയില്‍ നില്‍ക്കുന്ന ജനങ്ങള്‍ പ്രതിരോധിക്കും. ഭരണകൂടം ഭീരുക്കളാണെന്നതിന്റെയും രാഹുല്‍ ഗാന്ധിയെ മോദി സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെയും അവസാനത്തെ ഉദാഹരണമാണ് പൊലീസിനെ അയച്ച് നടത്തിയ ഈ നാടകം അദ്ദേഹം പറഞ്ഞു.