സ്‌പെയിന്‍: മാഡ്രിഡ് നഗരത്തിലെ ദേശീയ കലാമ്യൂസിയമായ നാഷനല്‍ സെന്‍ട്രോ ഡി ആര്‍ട്ടെ റെയ്ന സോഫിയ മ്യൂസിയത്തില്‍ നിന്ന് മൂന്ന് ഇസ്രായേലി വനിതാ സഞ്ചാരികളെ പുറത്താക്കി. ഇസ്രായേല്‍ പതാക പ്രദര്‍ശിപ്പിക്കുകയും ജൂത സ്വത്വത്തിന്റെ പ്രതീകമായ ഡേവിഡ് നക്ഷത്രമാല ധരിക്കുകയും ചെയ്തതിനാലാണ് ഇവരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്താക്കുന്നതിനിടെ ഇവരെ ‘കുട്ടികളെ കൊന്നവര്‍’ എന്ന് വിളിച്ചുവെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇസ്രായേലി സഞ്ചാരികളുടെ സാന്നിധ്യം ചിലര്‍ക്കു അസ്വസ്ഥത സൃഷ്ടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടപടി സ്വീകരിച്ചതായാണ് വിവരം. സംഭവത്തില്‍ യഹൂദ വിരുദ്ധ പ്രവണതയുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌പെയിന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിയം, പ്രശസ്ത ചിത്രകാരന്മാരായ പാബ്ലോ പിക്കാസോയും സാല്‍വഡോര്‍ ദാലിയുടെയും ഉള്‍പ്പെടെയുള്ളവരുടെ കൃതികള്‍ക്കാണ് പ്രസിദ്ധം.
മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രകൃതി ഏൗലൃിശരമയാണ്. ലോകമെമ്പാടുമുള്ള കലാസ്വാദകര്‍ ഈ കൃതി കാണാനായി ഇവിടെ എത്താറുണ്ട്.