kerala

വലിഞ്ഞുകയറി വന്നവരല്ല, മുന്നണിയിൽ അർഹമായ പരിഗണനയും ലഭിച്ചില്ല’; എൽഡിഎഫുമായി ഇടഞ്ഞ് ആർ.ജെ.ഡി

By webdesk13

June 12, 2024

എല്‍ഡിഎഫില്‍ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍. തുടക്കം മുതലേ ആവശ്യപ്പെട്ട മന്ത്രി സ്ഥാനം തന്നില്ല. ആര്‍.ജെ.ഡി വലിഞ്ഞുകയറി വന്നതല്ലെന്നും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ചില പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു.

മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ അംഗത്വവുമായാണ് 2018 ല്‍ ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019 ല്‍ ഞങ്ങളുടെ സീറ്റ് സി.പി.ഐ എടുത്തു. 2024 ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സി.പി.ഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങള്‍, ക്ഷണിച്ചിട്ട് വന്നതാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.