kerala
‘കള്ളന് വിജയന്’ വിവാദം; എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ദേശാഭിമാനി
ദേശാഭിമാനി വാരാന്തപതിപ്പില്‍ അവസാനനിമിഷം ഒഴിവാക്കേണ്ടി വന്ന ‘കള്ളന് വിജയന്’ ലേഖന വിവാദത്തില്‍ എഡിറ്റര്‍ക്കെതിരെ നടപടിയുമായി മാനേജ്മെന്റ്.
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പില്‍ അവസാനനിമിഷം ഒഴിവാക്കേണ്ടി വന്ന ‘കള്ളന് വിജയന്’ ലേഖന വിവാദത്തില്‍ എഡിറ്റര്‍ക്കെതിരെ നടപടിയുമായി മാനേജ്മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയില്‍ നിന്ന് കെ.ആര് അജയനെ മാറ്റി. ടി.ചന്ദ്രമോഹന് പകരം ചുമതല നല്കി. അജയനോട് കഴിഞ്ഞദിവസം റസിഡന്റ് എഡിറ്റര്‍ എം.സ്വരാജ് വിശദീകരണം തേടിയിരുന്നു. തലക്കെട്ട് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയെന്ന് കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.
ലേഖകന്‍ എഴുതി നല്കിയ ‘കള്ളന് വിജയന്’ എന്ന പേരിലുള്ള ലേഖനം തലക്കെട്ട് മാറ്റുക പോലും ചെയ്യാതെ അച്ചടിക്കാനായി പ്രസിലേക്ക് വിട്ടു, ദേശാഭിമാനിയിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കി എന്നീ കാര്യങ്ങളും നോട്ടീസില്‍ അജയനെതിരെ ആരോപിച്ചിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിക്ക് മുമ്പായി കാരണം വിശദീകരിക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. ‘കള്ളന് വിജയന്’ എന്ന തലക്കെട്ട് പാര്‍ട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര് അജയന് നല്‍കിയത്. ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റിയതെന്നാണ് സൂചന.
kerala
പരീക്ഷാ ക്രമക്കേട്: ധര്‍മേന്ദ്ര പ്രധാന് രാജിവക്കുക ; മുസ്ലിം യൂത്ത് ലീഗ് ദേശവ്യാപക പ്രതിഷേധം ഇന്ന്
ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.
കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിക്ഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും എം.പിമാര്‍ അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിക്കുന്ന ഡല്‍ഹി പോലീസ് നടപടി അവസാനിപ്പിക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സര്‍ഫറാസ് അഹ്മദ്, ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി എം.എല്‍.എ എന്നിവര്‍ അറിയിച്ചു. ഡല്‍ഹി, യു.പി, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.
രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി തകര്‍ക്കുന്ന രൂപത്തില്‍ 20 ലധികം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പരീക്ഷ ആട്ടിമറികള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ കാണേണ്ടത്. വിദ്യാര്‍ത്ഥികളെയും അവരോടു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെയും ക്രൂരമായിട്ടാണ് ഡല്‍ഹി പോലീസ് ആക്രമിച്ചത്. ഈ ചോരക്കളി അങ്ങേയറ്റം ജനധിപത്യ വിരുദ്ധമാണ്.
ഡല്‍ഹി ആദ്യമായല്ല സമരങ്ങള്‍ കാണുന്നത്. ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കുക എന്നത് എല്ലാ കാലത്തും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹര കാഴ്ച ആയിരുന്നു.ലോക്പാല്‍ സമരത്തെ അന്നത്തെ മന്മോഹന് സര്‍ക്കാര്‍ കൈകാര്യം ചെയ്ത മാതൃക ഇപ്പോഴത്തെ ഭരണകൂടം ഓര്‍ക്കണം. സമരക്കാരോട് ചര്‍ച്ചക്ക് പോലും തയ്യാറാകാതെ അടിച്ചമര്‍ത്തിക്കളയാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ സമരം കൂടുതല്‍ കരുത്തു നേടുകയാണ് ചെയ്യുക എന്ന് നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളോട് യൂത്ത് ലീഗ് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.നാളെ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ സംസ്ഥാന കമ്മിറ്റികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
kerala
സി.ജെ.പി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പൊലീസിന്റെ ക്രൂരത; മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു; 70 പേര് കസ്റ്റഡിയില്‍
എന്നാല്‍ പോലീസിന്റെ കള്ളക്കേസുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ വഴങ്ങില്ലെന്നും പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള സമരം ശക്തമായി തുടരുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
kerala
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ,6,7 തിയ്യതികളിൽ ബി പോക്കർ സാഹിബ് നഗറിൽ
കോഴിക്കോട്: “അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന തലവാചകത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5,6,7 തീയതികളിൽ കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിൽ സജ്ജീകരിച്ച ബി പോക്കർ സാഹിബ് നഗറിൽ വെച്ച് നടക്കും.
മുസ്ലിം ലീഗ് ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായങ്ങൾ സമ്മാനിച്ച മഹാനായ നേതാവാണ് ബി പോക്കർ സാഹിബ്.അദ്ദേഹത്തിൻറെ ഓർമ്മകൾ പുതിയകാലത്ത് അനിവാര്യമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് സമ്മേളനത്തിൽ ബി പോക്കർ സാഹിബ് നഗർ എന്ന നാമകരണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് പതാക ഉയർത്തൽ,ആറിന് 4000 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം,ഏഴിന് കൗൺസിൽ മീറ്റ് എന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയത്. സമ്മേളനത്തിന്റെ പ്രചരണാർത്ഥം വൈറ്റ് ഗാർഡ് സംഗമം,
മണ്ഡലം സമ്മേളന സംഗമങ്ങൾ,പഞ്ചായത്ത് യാത്ര,പൂർവ്വകാല നേതൃസംഗമം,നേതൃ സ്മൃതി,സെമിനാറുകൾ,മുഹബ്ബത് കീ ബസാർ,സുവനീർ എഴുത്ത് സംഗമം, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടും. 6 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്നായി പ്രസിഡൻറ്, ജനറൽ സെക്രട്ടറി,ട്രഷറർ ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികളും മേൽ കമ്മിറ്റികളിലെ ഭാരവാഹികളും പങ്കെടുക്കും.നേരത്തെ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന പുതിയ നേതൃത്വത്തെ ഭാവിയിൽ ആദർശപരമായി സജ്ജമാക്കുന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രമേയത്തിൻറെ ഉള്ളടക്കം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ
സെഷനുകൾ പ്രതിനിധി സമ്മേളനത്തിൽനടക്കും.സാമൂഹിക തിന്മകളും വർഗീയതകളും അരാഷ്ട്രീയതകളും നിറയുന്ന അനീതിയുടെ കാലത്ത് യുവത്വം അവക്കെതിരെയുള്ള .പ്രതിരോധ ശക്തികളായി ഉ ഉയർന്ന് വരണമെന്ന ലക്ഷ്യത്തിലുള്ള സന്ദേശങ്ങൾ സമ്മേളനത്തിലുടനീളം കൈമാറും.
വിവിധ മേഖലകളിലെ പ്രഗൽഭ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും.
സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ നിർവ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ. റഷീദ് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.എ. കാദർ മാസ്റ്റർ, കെ.കുഞ്ഞാമുട്ടി, ഒ.പി. നസീർ, യൂത്ത് ലീഗ് നേതാക്കളായ ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ, എ ഷിജിത്ത് ഖാൻ, ഷഫീക്ക് അരക്കിണർ, വി.അബ്ദുൽ ജലീൽ, എസ്.വി ഷൗലീക്ക്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, റഹ്മത്ത് കടലുണ്ടി, എം. നസീഫ്, ജാഫർ സാദിഖ്, ഹാഫിസ് മാതാഞ്ചേരി, നിസാർ തോപ്പയിൽ, അനീസ് തോട്ടുങ്ങൽ, ഫാസിൽ കെ.എം, സത്താർ കീഴരിയൂർ, മുനീർ പനങ്ങോട്ട്, സ്വാഹിബ്, മുഹമ്മദ്, ഷമീർ പാഴൂർ, നൈസാം രാജഗിരി, അഫ്നാസ് ചോറോട്, ഐ.സൽമാൻ, സി.കെ ഷക്കീർ, അസീർ പനോളി, നൗഷാദ് കെ, നിസാർ കെ.കെ, സലീം.ഇ.പി, റഫീഖ് ടി.കെ, എ.ബി.എം. ശിഹാബ്, സലീം മിലാസ്, സി.കെ.ജറീഷ്, ഫസൽ കൂനഞ്ചേരി,സി.എ നൗഫൽ, മുഹ്സിൻ വളപ്പിൽ, നിസാർ തോപ്പയിൽ, എ.പി സമദ്, ഷരീഫ് വെണ്ണക്കോട്, സിറാജ് കിണാശ്ശേരി, കോയമോൻ പുതിയപാലം തുടങ്ങിയവർ സംബന്ധിച്ചു.
-
kerala3 days agoവൈദ്യുതി പ്രതിസന്ധി: സര്‍ക്കാരിന് വലിയ ബാധ്യത, സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ: മന്ത്രി സണ്ണി ജോസഫ്
-
More3 days agoഅക്കൗണ്ട് ടെംപററിലി അൺ അവൈലബിൾ; പ്രവർത്തനരഹിതമായി ഫേസ്ബുക്ക്
-
india2 days agoചര്‍ച്ചയ്ക്ക് ഡി.എം പോര, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ വരണം; ഉറച്ച നിലപാടില്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടി
-
kerala2 days agoവടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india2 days agoപാര്‍ലമെന്റ് ആരുടെയും സ്വകാര്യസ്വത്തല്ല, ഇത് വിദ്യാര്‍ഥികളുടേത് കൂടിയാണ്: പ്രിയങ്ക ഗാന്ധി
-
GULF2 days agoഒമാനില്‍ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശനി മരിച്ചു
-
GULF2 days agoഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു
-
kerala2 days agoആശകള്‍ ബാക്കിവച്ച് ശ്രീഹരി മടങ്ങി; നോവായി 12കാരന്റെ മരണം

