വിഴിഞ്ഞം മുക്കോലയിൽ കിണറിൽ വീണയാളുടെ രക്ഷാദൗത്യം 45 മണിക്കൂർ പിന്നിടുന്നു. കിണറിലകപ്പെട്ട തൊഴിലാളിക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 80 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല. ഫയർഫോഴ്സിനും എൻഡിആർഎഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേർന്നിട്ടുണ്ട്. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.