Connect with us

More

മാര്‍ക്ക് ഗോപിക്കും അക്കാദമിക്കും- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള്‍ റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ തുടങ്ങാന്‍ ഞങ്ങളെല്ലാം പ്രാര്‍ത്ഥിക്കുകയായിരുന്നു. പി.വി സിന്ധുവും സൈന നെഹ്‌വാളും ശ്രീകാന്തുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘം ഒരു മെഡലെങ്കിലും സംഭാവന ചെയ്യുമെന്ന വലിയ പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. സൈനയായിരുന്നു പ്രതീക്ഷകളില്‍ ഒന്നാമത്. ലണ്ടന്‍ ഒളിംപിക്‌സില്‍ സൈനയുടെ പ്രകടനം കണ്ടിരുന്നു. അവിടെ വെങ്കലവുമായി രാജ്യത്തിന്റെ ബാഡ്മിന്റണ്‍ അഭിമാനം കാത്ത താരത്തിന് പക്ഷേ റിയോയില്‍ പരുക്കിന്റെ ആവലാതികളുണ്ടായിരുന്നു. പുരുഷ വിഭാഗത്തില്‍ ശ്രീകാന്തിലായിരുന്നു നോട്ടം. കാരണം ഒളിംപിക്‌സിന് മുമ്പ് നടന്ന രാജ്യാന്തര, ദേശീയ മല്‍സരങ്ങളില്ലെല്ലാം മിന്നും ഫോമിലായിരുന്നു ശ്രീകാന്ത്. മെക്‌സിക്കോയില്‍ നിന്നുള്ള ലിനോ മുനസായിരുന്നു ശ്രീകാന്തിന്റെ ആദ്യ പ്രതിയോഗി. മല്‍സരത്തലേന്ന് ഫോണില്‍ ശ്രീകാന്തിന്റെ കോച്ച് പുലേലു ഗോപീചന്ദിനെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് സെമി വരെ ശ്രീകാന്ത് എത്തുമെന്നായിരുന്നു. കോച്ചിന്റെ ആത്മവിശ്വാസം പോലെ ആദ്യ മല്‍സരത്തിലും രണ്ടാം മല്‍സരത്തില്‍ സ്വീഡന്റെ ഹെന്‍ട്രി ഹുര്‍സാകിനിനുമെതിരെ അനായാസ വിജയം. രണ്ട് മല്‍സരങ്ങള്‍ ശ്രീകാന്ത് കടന്നതോടെ പിന്നെ ഞങ്ങള്‍ ഒളിംപിക് ബാഡ്മിന്റണ്‍ വേദിയിലെ സ്ഥിരക്കാരായി. അടുത്ത മല്‍സരം ലോക റാങ്കിംഗിലെ അഞ്ചാമനായ ജാര്‍ഗന്‍സ് മുണുമായിട്ടായിരുന്നു. അവിടെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് അല്‍ഭുത വിജയം. ക്വാര്‍ട്ടര്‍ ഫൈനലാണ് അടുത്ത മല്‍സരം,. പ്രതിയോഗി രണ്ട് തവണ ഒളിംപിക് സ്വര്‍ണവും അഞ്ച് തവണ ലോക ചാമ്പ്യന്‍പ്പട്ടവും സ്വന്തമാക്കിയ ചൈനയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളായ ലിന്‍ ഡാന്‍. ഞങ്ങള്‍ക്കായിരുന്നു ടെന്‍ഷന്‍. ശ്രീകാന്തും ഗോപിയും കൂള്‍. ഭയന്നത് തന്നെ സംഭവിച്ചു. 22-20, 21-16 എന്ന പോയന്റില്‍ ശ്രീകാന്ത് വീണു. ആദ്യ ഗെയിമില്‍ ഉജ്വലമായ പ്രകടനമായിരുന്നു യുവതാരത്തിന്റേത്. പക്ഷേ രണ്ടാം ഗെയിമില്‍ ചൈനക്കാരന്റെ അനുഭവസമ്പത്തും ചൈനീസ് കാണികളുടെ പിന്തുണയും നിര്‍ണായകമായി. ശ്രീകാന്തിന് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ മാത്രമേ ഗ്യാലറിയില്‍ ഉണ്ടായിരുന്നുള്ളു. ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഗോപി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്-ടോക്കിയോവില്‍ ഇവന്‍ മെഡല്‍ നേടും. കോച്ചിന്റെ വാക്കുകളെ പൊന്നാക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ശ്രീകാന്ത് നടത്തി കൊണ്ടിരിക്കുന്നത്. റിയോയില്‍ ശ്രീകാന്ത് നടത്തിയ അത്യഗ്ര പ്രകടനമാണ് പി.വി സിന്ധുവിന് കരുത്തായത്. സിന്ധു ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സിന്ധു ഫൈനല്‍ വരെയെത്തി വെളളി നേടുമ്പോള്‍ എപ്പോഴും കൂട്ടിന് ശ്രീകാന്തുണ്ടായിരുന്നു.
ഇന്ത്യയുടെ കായിക സ്വര്‍ണ ഖനിയാണിപ്പോള്‍ ബാഡ്മിന്റണ്‍. മുമ്പെല്ലാം രാജ്യാന്തര കായിക മാമാങ്ക വേദികള്‍-വിശിഷ്യാ ഒളിംപിക്‌സിന് പോവുമ്പോള്‍ ഹോക്കി മാത്രമായിരുന്നു പ്രതീക്ഷ. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം ഹോക്കി മൈതാനം കേന്ദ്രീകരിക്കുമ്പോള്‍ അതിന് വലിയ മാറ്റവുമായി ബാഡ്മിന്റണിലെ കനക നേട്ടങ്ങള്‍ വരാന്‍ തുടങ്ങിയത് ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ലണ്ടനില്‍ സൈന നെഹ്‌വാളിന്റെ വെങ്കല നേട്ടം നല്‍കിയ ഉണര്‍വാണ് പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും ഏഷ്യന്‍ ഗെയിംസുകളിലുമെല്ലാം രാജ്യത്തിന് കരുത്തായത്. ലണ്ടനില്‍ യുവതാരം കാശ്യപും മികച്ച പ്രകടനം നടത്തിയിരുന്നു. റിയോ ഒളിംപിക്‌സിലേക്ക് വന്നപ്പോള്‍ ഇന്ത്യ പ്രബല സംഘമായി മാറി. സിന്ധുവിന്റെ നേട്ടം രജതരേഖയുമായി.
ഹൈരദാബാദിലെ ഗോപീചന്ദ് അക്കാദമിയാണ് ഈ താരങ്ങളെയെല്ലാം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. സൈന മുതല്‍ തിരുവനന്തപുരത്തുകാരന്‍ പ്രണോയി കുമാര്‍ വരെയുള്ളവര്‍. ഇന്തോനേഷ്യന്‍ ഓപ്പണില്‍ സെമിഫൈനല്‍ വരെയെത്തിയിരുന്നു പ്രണോയി. ഗോപീചന്ദ് അക്കാദമി വാഗ്ദാനം ചെയ്യുന്നത് ഏറ്റവും നല്ല പരിശീലനമാണ്. അവരുടെ ഉറപ്പ് പ്രൊഫഷണല്‍ ബാഡ്മിന്റണാണ്. താരങ്ങള്‍ക്ക് നല്ല മല്‍സരങ്ങളും അവര്‍ ഒരുക്കുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഗോപിയെ പോലെ കോച്ചും. ഇന്ത്യന്‍ കായിക ലോകത്തിന് മാതൃകയാണ് ഈ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍-കൂടുതല്‍ വിജയങ്ങളിലേക്ക് മുന്നേറാനുള്ള പോസിറ്റീവ് ഊര്‍ജ്ജമാണ് അക്കാദമിയും ഗോപിയും നല്‍കുന്നത്. ശ്രീകാന്തും പ്രണോയ് കുമാറും സായ് പ്രണീതും സിന്ധുവുമെവല്ലാം പറയുന്നതും ഇത് തന്നെ-കോച്ചിന്റെ ശിക്ഷണം, പൊരുതാനുളള നല്ല മനസ്. നമുക്ക് മാതൃകയാക്കാം ഗോപിയെയും അക്കാദമിയെയും.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending