News

തിരുവല്ല സ്പാ പീഡന കേസ്: ഒരു പ്രതി കൂടി പിടിയില്‍, രണ്ടുപേര്‍ ഒളിവില്‍

By vismaya

February 11, 2026

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെയാണ് റാന്നിയില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഇനി രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ബംഗളൂരുവില്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.

കേസിന്റെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചുകൊണ്ടായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്നും, പൊലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി പൊലീസ് വ്യക്തമാക്കി. ‘മരണം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കുറ്റപ്പുഴയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സുബിന്‍ അലക്‌സാണ്ടര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയത്. 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാരി അറിയിച്ചതോടെ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

അതേസമയം, പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും, സംഭവസമയത്ത് സ്പായിലെത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചതായും പൊലീസ് വ്യക്തമാക്കി.