kerala

തിരുവന്തപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

By webdesk17

August 19, 2025

തിരുവന്തപുരം ഉള്ളൂരില്‍ വയോധികയെ കെട്ടിയിട്ട് രണ്ട് പവന്‍ കവര്‍ന്നു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. ആക്കുളം സ്വദേശി മധുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. വയോധികയുടെ വായില്‍ തുണി തിരുകിയാണ് പ്രതി മോഷണം നടത്തിയത്. ഒന്നര പവന്റെ മാലയും അരപവന്റെ മോതിരവുമാണ് മോഷ്ടിച്ചത്.

വയോധികയുടെ വീടിനടുത്തുള്ള ബേക്കറിയിലെ ജീവനക്കാരനാണ് മധു. മോഷണത്തിനു ശേഷം സ്വര്‍ണവുമായി ഇയാള്‍ കടന്ന് കളഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടിക്കൂടിയത്.