തിരുവനന്തപുരത്ത് വന്‍ വിജയം നേടി അധികാരം പിടിച്ച ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ ഇല്ല. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുമ്പോഴാണ് മേയര്‍ വിവി രാജേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നത്. തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി മേയര്‍ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്.അതിനിടയിലാണ് സുരക്ഷാ കാരണങ്ങളാലാണ് മേയര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തില്ല എന്ന വിവരം.
സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയര്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ മേയര്‍ പോകുന്നത് പതിവാണ്. ഗവര്‍ണര്‍ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉയര്‍ന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളില്‍ മേയര്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് വേദിയില്‍ എത്തേണ്ടതിനാലാണ് മേയര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നുമാണ് വിശദീകരണം.