തിരുവനന്തപുരം കൂട്ടക്കൊലയില്‍ പ്രതി അഫാനെ ഇന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. പിന്നാലെ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് കൊലപാതക കേസുകളില്‍ കൂടി അഫാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കൂട്ടക്കൊലയ്ക്ക് പിന്നില്‍ കടബാധ്യത തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.
പിതാവിന്റെ സൗദിയിലെ ബിസിനസ് പൊളിഞ്ഞതില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബമെന്നും ചിട്ടിയും കടംവാങ്ങിയുമൊക്കെയാണ് മുന്നോട്ട് പോയതെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, കടം വീണ്ടും പെരുകാന്‍ കാരണം അഫാന്റെ ആഡംബര ജീവിതമെന്ന് പിതാവ് മൊഴി നല്‍കി.
അഫാന്റെ പിതാവ് റഹീം ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അഫാന്‍ പറയുന്നത്ര സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉള്ളതായി അറിയില്ലെന്നാണ് റഹീം പറഞ്ഞത്. വിദേശത്തെ സാമ്പത്തിക പ്രതിസന്ധി അഫാനെയോ കുടുംബത്തെയോ അറിയിച്ചിരുന്നില്ല.