kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷെമി

By webdesk18

March 10, 2025

തിരുവനന്തപുരം കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് ചികിത്സയിലുള്ള മാതാവ് ഷെമി. കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റിയിരുന്നു. ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഫാന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊല നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്ന് അഫാന്‍ കരുതിയിരുന്നു.

മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.