kerala

തിരുവനന്തപുരം കൂട്ടക്കൊലപാതകം; അഞ്ച് പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

By webdesk17

February 25, 2025

തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ അഫാന്റെ പെണ്‍സുഹൃത്ത് കൊല്ലപ്പെട്ട ഫര്‍സാനയുടെ മൃതദേഹം കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ എത്തിച്ചു. മയ്യത്ത് നമസ്‌കാരം തുടങ്ങി. ശേഷം ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും. കൊല്ലപ്പെട്ട മറ്റ് നാല് പേരുടെ പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയായി.

നാല് പേരുടെയും സംസ്‌കാരം പാങ്ങോട് ജുമാമസ്ജിദില്‍ വെച്ച് നടക്കും. അതിക്രൂരമായാണ് പ്രതി ഓരോ കൊലപാതകവും നടത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്ന നിലയിലാണ്.

പെണ്‍സുഹൃത്തിന്റെയും സഹോദരന്റെയും തലയില്‍ പലതവണ അടിച്ചതായാണ് കണ്ടെത്തല്‍. പെണ്‍സുഹൃത്തിന്റെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയെയും അനുജനെയും അതി ക്രൂരമായാണ് കൊലപ്പെടുത്തിയത്.