kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി

By webdesk14

November 19, 2024

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാൻ തീരുമാനം. സൗജന്യമായി നൽകിയിരുന്ന ടിക്കറ്റിനാണ് ഇനി മുതൽ 10 രൂപ നൽകേണ്ടത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎൽ വിഭാഗക്കാർക്ക് ടിക്കറ്റ് സൗജന്യമായിരിക്കും. 20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു.

കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് നിരക്ക് 10 രൂപയായി ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ വ്യക്തതയില്ല. എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ പ്രതിപക്ഷം തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളിലും വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത.