kerala

തിരുവനന്തപുത്ത് വന്ദേഭാരത് ഓട്ടോയില്‍ ഇടിച്ച് അപകടം

By webdesk18

December 24, 2025

തിരുവനന്തപുത്ത് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 10.10ന് തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയില്‍ ട്രാക്കില്‍ പ്രവേശിച്ച ഓട്ടോയിലാണ് ട്രെയിന്‍ ഇടിച്ചത്. ദൂരെ നിന്നും പാളത്തില്‍ ഓട്ടോ ശ്രദ്ധയില്‍ പെട്ട ട്രെയിന്‍ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ട്രെയിന്‍ വരുന്നത് കണ്ട് ഓട്ടോ െ്രെഡവര്‍ കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിട്ടു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ച് ട്രാക്കില്‍ കയറ്റിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.