kerala

കിണറ്റിൽ വീണ് കരടി ചത്ത സംഭവം: പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്

By webdesk15

April 20, 2023

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിൾ ഫോർ ആനിമൽ തിരുവനന്തപുരം ചാപ്റ്റർ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങൾ ലംഘിച്ചുള്ള മയക്ക് വെടിയിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം എന്നാണ് പീപ്പിൾ ഫോർ ആനിമൽ സംഘടനയുടെ ആവശ്യം. പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിൾ ഫോർ ആനിമൽ ആരോപിക്കുന്നത്. കരടിയെ രക്ഷിക്കുന്നതിൽ വനം വകുപ്പിനുണ്ടായത് ഗുരുതര പിഴവാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.