Culture

‘സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നത് സിപിഎമ്മുകാര്‍’: മുഖ്യമന്ത്രിക്ക് തിരുവഞ്ചൂരിന്റെ മറുപടി

By chandrika

September 21, 2019

കോട്ടയം: സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ ഏറ്റവും അധികം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുള്ളതും കഴിക്കുന്നതും സിപിഎം പ്രവര്‍ത്തകരാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം 5,800 കേസുകളിലെ ആയിരക്കണക്കിന് കുറ്റവാളികളെയാണ് രക്ഷിച്ചത്. സംസ്ഥാനത്തെ ഒട്ടനവധി കൊലപാതക കേസുകളിലും പ്രതികള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ്. സര്‍ക്കാര്‍ ഭക്ഷണം കഴിക്കുമെന്ന ഭീഷണി പ്രതിപക്ഷത്തിന് നേരെ പ്രയോഗിക്കേണ്ടെന്നും ഭയപ്പെടുത്തി അധികാരം പിടിക്കാമെന്ന വ്യാമോഹം വേണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.