kerala

‘ഈ തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കും’: എ കെ ആന്റണി

By webdesk14

March 26, 2024

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കം.

ഒരിക്കല്‍ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി പറഞ്ഞു. പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്‍റണി.ഇത് ഡു ഓർ ഡൈ തെരെഞ്ഞെടുപ്പ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.