india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുള്ള സുവര്‍ണാവസരം ഇത്; ഹിമന്ത ബിശ്വ ശര്‍മ്മ

By nazmiya nazreen

June 29, 2025

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യേണ്ട സുവര്‍ണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

‘അടിയന്തരാവസ്ഥയുടെ അമ്പത് വര്‍ഷങ്ങള്‍ ഈ വര്‍ഷത്തില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനകളില്‍ നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയില്‍ നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആര്‍.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുള്‍പ്പെടെ ഭരണഘടനയിലെ ഈ വാക്കുകള്‍ നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇതാണ് അതിനുപറ്റിയ സുവര്‍ണാവസരം’- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ദി എമര്‍ജന്‍സി ഡയറീസ് ഇയേഴ്‌സ് ദാറ്റ് ഫോര്‍ജ്ഡ് എ ലീഡര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുവെയാണ് ബിശ്വ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്.