main stories

‘ഈ യുദ്ധം ട്രംപിന്റെ താല്‍പ്പര്യം, ഞങ്ങള്‍ ഇതിലില്ലെന്ന് അമേരിക്കന്‍ ജനത’; സൈനിക നടപടിയെ എതിര്‍ത്ത് അമേരിക്കന്‍ ജനത

By Akhila

March 02, 2026

വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്കയും ഇസ്രാഈലും നടത്തുന്ന സൈനിക നടപടിയെ എതിര്‍ത്ത് അമേരിക്കന്‍ ജനതയുടെ നാലില്‍ മൂന്ന് പേരും. ‘ഈ യുദ്ധം ട്രംപിന്റെ താല്‍പ്പര്യം, ഞങ്ങള്‍ ഇതിലില്ലെന്ന് അമേരിക്കന്‍ ജനത പറഞ്ഞു. ആക്രമണം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ ഒരു സര്‍വേയിലാണ് യുദ്ധത്തോട് യുഎസിലെ പൊതുജനങ്ങളുടെ വികാരം പുറത്തുവന്നത്. നടക്കുന്ന ആക്രമണങ്ങളോട് നിരാശാജനകമായാണ് യു.എസ് പൗരന്മാര്‍ പ്രതികരിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം സംഘര്‍ഷത്തില്‍ ആദ്യത്തെ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് റോയിട്ടേഴ്സ് ഇപ്സോസ് പോള്‍ സര്‍വേ പുറത്തുവന്നത്. പ്രതികരിച്ചവരില്‍ നാലില്‍ ഒരാള്‍ മാത്രമാണ് യുഎസ്-ഇസ്രാഈല്‍ ആക്രമണങ്ങളെ അംഗീകരിച്ചത്. ട്രംപ് ഭരണകൂടം വരും ദിവസങ്ങളില്‍ എങ്ങനെ മുന്നോട്ട് പോകും എന്നതിനെ, ആക്രമണങ്ങളോട് ജനം എങ്ങനെ പ്രതികരിക്കുന്നും എന്നത് സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞു.