kerala

തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിച്ചു

By webdesk13

November 13, 2023

കരുനാഗപ്പള്ളി തൊടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ സി രാജന്‍ നേതൃത്വം നല്‍കുന്ന 11 പേര്‍ അടങ്ങുന്ന പാനലാണ് വിജയിച്ചത്. 45 വര്‍ഷത്തിനു മുമ്പ് എല്‍.ഡി.എഫിന്റെ കയ്യിലിരുന്ന ബാങ്കാണ് തൊടിയൂര്‍ സഹകരണ ബാങ്ക്.

കെ.എം.എ ലത്തീഫ് ആണ് യു.ഡി.എഫിന്റെ കരങ്ങളിലേക്ക് ബാങ്ക് എത്തിച്ചത്. 20 വര്‍ഷക്കാലമായി കെ.എം ലത്തീഫ് പ്രസിഡന്റ് ആയി തുടരുകയും തുടര്‍ന്ന് തൊടിയൂര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ബാങ്ക് ഭരണസമിതി 25 വര്‍ഷമായി ഭരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ 3269 വോട്ട് പോള്‍ ചെയ്തപ്പോള്‍ ശരാശരി 2400 ഓളം വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 300- 400 വരെയുള്ള വോട്ടുകളാണ് ലഭിച്ചത്.