kerala

തൊടുപുഴ കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍: എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

By Chandrika Web

August 29, 2022

ഇടുക്കി: തൊടുപുഴ കൂടയത്തൂരിലെ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായ കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ചിറ്റടിച്ചാല്‍ സ്വദേശി സോമനും കുടുംബവുമാണ് മരിച്ചത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, മകളുടെ മകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എല്ലാവരുടെയും മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു.

പുലര്‍ച്ചെ നാലു മണിയോടെ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം മാളിയേക്കല്‍ കോളനിക്കു മുകളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പ്രദേശത്ത് അതിതീവ്രമഴയാണ് പെയ്തത്. നാട്ടുകാരും എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നത്തിയത്.