More
രാജി; ചാണ്ടിക്കും ഇടതുമുന്നണിക്കും ഇന്ന് നിര്‍ണായകം
തോമസ്ചാണ്ടിയുടെ രാജി ആവശ്യം എല്‍.ഡി.എഫില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് അയവു വരുമോ ആളിക്കത്തുമോ എന്ന് ഇന്നറിയാം. ഒരു ‘വലിയ മുന്നണി’ അതിലെ ഏറ്റവും ചെറിയ കക്ഷിയുടെ തീരുമാനത്തിന് കാത്തിരിക്കുന്ന വിചിത്രമായ സാഹചര്യമാണ് എല്‍.ഡി.എഫില്‍ രൂപംകൊണ്ടിരിക്കുന്നത്. തോമസ്ചാണ്ടിയെ രാജി വെപ്പിക്കില്ലെന്ന് എന്‍.സി.പി തീരുമാനിച്ചാല്‍ വാളെടുത്ത് പരസ്യമായി പോര്‍വിളിക്കുമെന്നാണ് രണ്ടാം കക്ഷിയായ സി.പി.ഐയുടെ ഭീഷണി. ഇക്കാര്യത്തില്‍ സി.പി.ഐക്കൊപ്പം നില്‍ക്കുമെന്ന് ജനതാദളും വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലുണ്ടായ ധാരണക്ക് വിരുദ്ധമായ നടപടികളാണ് ഇന്നലെ എന്‍.സി.പിയില്‍ നിന്നുണ്ടായത്. കായല്‍ കയ്യേറിയെന്ന് വ്യക്തമായ മന്ത്രി തോമസ്ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിന്റെ പൊതുവികാരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചാണ്ടിയെ പിന്തുണച്ചിരുന്നെങ്കിലും രാജി ആവശ്യം മുന്നണിയുടെ പൊതുവികാരമാക്കി മാറ്റാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും നന്നേ പാടുപെടേണ്ടി വന്നു. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്ന ചൊവ്വാഴ്ച വരെ കാത്തിരിക്കണമെന്ന ആവശ്യം സി.പി.ഐയും മറ്റ് കക്ഷികളും അംഗീകരിച്ചു. ചാണ്ടിയുടെ രാജി തത്വത്തില്‍ ഉറപ്പിച്ച ശേഷമാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്.
എന്നാല്‍ ഇന്നലെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്ററുടെ പ്രതികരണം രാജി ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാജി വിഷയം ചര്‍ച്ച ചെയ്യാനല്ല എന്‍.സി.പി യോഗം ചേരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐയുടെ നിലപാട് എതിരാളികള്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പീതാംബരന് മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും തീരുമാനങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരിച്ചടിച്ചു.
രാജിക്കാര്യം ദേശീയ നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും അതിന് സമയം വേണമെന്നുമായിരുന്നു എല്‍.ഡി.എഫിനോട് എന്‍.സി.പി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം മന്ത്രിയുടെ രാജി എന്‍.സി.പി തന്നെ മുഖ്യമന്ത്രിയെ അറിയിക്കുന്ന നിമിഷത്തിനായാണ് സി.പി.ഐയും ജനതാദളും കാത്തിരിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ പരസ്യമായ കലാപത്തിനാകും തുടക്കം കുറിക്കുക.
ചാണ്ടിക്കായി എന്‍.സി.പി കരുനീക്കം
എല്‍.ഡി.എഫ് കൈവിട്ടിട്ടും മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ കരുനീക്കവുമായി എന്‍.സി.പി. ഇന്ന് എന്‍.സി.പി നേതൃയോഗം ചേരുമ്പോള്‍ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍ എന്‍.സി.പി യോഗം ചേരുന്നത് ചാണ്ടിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്നും ഒരുമാസം മുന്‍പ് തീരുമാനിച്ച യോഗമാണിതെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
അതേസമയം കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് തോമസ്ചാണ്ടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശം മന്ത്രിയുടെ രാജി സംബന്ധിച്ച തീരുമാനത്തെ സ്വാധീനിക്കും. മന്ത്രിക്കും സാധാരണക്കാരനും രണ്ട് നീതിയാണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇന്ന് കോടതിയില്‍ നിന്ന് ചാണ്ടിക്ക് തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ അത് സര്‍ക്കാരിനേല്‍ക്കുന്ന മറ്റൊരു പ്രഹരമാകും.
ഇതിനിടെ തോമസ്ചാണ്ടിയുടെ രാജി ഒഴിവാക്കുന്നതിന്റെ ഭാഗമായി ശരത് പവാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ആശങ്കയാണ് എന്‍.സി.പിക്കുള്ളത്. തോമസ്ചാണ്ടി രാജിവെച്ചാല്‍ എ.കെ ശശീന്ദ്രന് കുറ്റവിമുക്തനാകുന്നതു വരെ മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്ന് പവാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഘടകകക്ഷികളുടെ സീറ്റുകളോ മന്ത്രിസ്ഥാനമോ ഏറ്റെടുത്താല്‍ അത് മടക്കിക്കൊടുക്കുന്ന പതിവ് സി.പി.എമ്മിനില്ല. എം.പി വീരേന്ദ്രകുമാറും ആര്.എസ്.പിയും അടക്കമുള്ളവര്‍ സി.പി.എമ്മുമായി ഇടഞ്ഞ് എല്‍.ഡി.എഫ് വിട്ടത് ഇക്കാരണത്താലായിരുന്നു. ചാണ്ടിയെ രാജിവെപ്പിച്ച് മന്ത്രിസ്ഥാനം സി.പി.എം അംഗത്തിന് നല്‍കിയേക്കുമെന്ന ഭയമാണ് എന്‍.സി.പിയെ കടുംപിടുത്തത്തിന് പ്രേരിപ്പിക്കുന്നത്. ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചാല്‍ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന ഉറപ്പ് സി.പി.എമ്മില്‍ നിന്ന് നേടിയെടുത്ത ശേഷമാകും രാജി സംബന്ധിച്ച് എന്‍.സി.പി അന്തിമ തീരുമാനമെടുക്കുക.
ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഈമാസം 24നാണ് പരിഗണിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് എന്‍.സി.പിയുടെ പ്രതീക്ഷ. അതേസമയം കലക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന വാദം കോടതി ശരിവെക്കുമെന്ന പ്രതീക്ഷയിലാണ് തോമസ്ചാണ്ടി.
മുന്നണിയോഗ തീരുമാനപ്രകാരം ഇന്നത്തെ എന്‍.സി.പി യോഗം കഴിയുന്നതുവരെ മാത്രമാകും സി.പി.ഐ കാത്തിരിക്കുക. അതിനു ശേഷവും രാജിയുണ്ടായില്ലെങ്കില്‍ പരസ്യമായി രാജി ആവശ്യപ്പെടും.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports18 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

