വെള്ളിക്കീല്‍: പ്രകൃതി ഭംഗി നുകര്‍ന്ന്, ആസ്വാദനത്തിന്റെ മണിക്കൂറുകള്‍ സമ്മാനിച്ച് ഒരു ദിനം. വെള്ളിക്കീലില്‍ അവരൊത്തുകൂടി ആ പഴയ എം.എസ്.എഫുകാര്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ഇന്നലെകളുടെ ഓര്‍മകള്‍ക്ക് മിഴിവേകി ഇന്നും ഹരിത രാഷ്ട്രീയത്തില്‍ സജീവമായ തളിപ്പറമ്പ് മണ്ഡലത്തിലെ സഹപ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ജ്വലിക്കുന്ന ഓര്‍മകളും പോരാട്ട വീര്യവും പങ്കിട്ടായിരുന്നു സംഗമം. 1980-85 കാലത്ത് എം.എസ്.എഫ് സംസ്ഥാന ഭാരവാഹിത്വം വഹിച്ച അഡ്വ.അബ്ദുല്‍ കരീം ചേലേരി, മഹമൂദ് അള്ളാംകുളം തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായിരുന്ന ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ജനറല്‍ സെക്രട്ടറി പി.പി അബ്ദുല്‍ ഖാദറും ഉള്‍പ്പെടുന്ന പഴയകാല വിദ്യാര്‍ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമാണ് കുടുംബത്തോടൊപ്പം സംഗമിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുള്‍പ്പെടെ പങ്കെടുത്ത സംഗമത്തില്‍ മുൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, മുൻ മണ്ഡലം ട്രഷറർ കെ.വി സിദ്ദീഖ് എന്നിവരെ അനുസ്മരിച്ച് പ്രാർഥനയും നടത്തി.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വെെസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ അധ്യക്ഷനായി. അഡ്വൈസർ ചെയർമാനായിരുന്ന അബൂബക്കർ വായാടിനെ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല ആദരിച്ചു. ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം, എൻ.യു ഉമ്മർകുട്ടി, പി.വി ഹസൻകുഞ്ഞി, കൊട്ടില മുഹമ്മദ് കുഞ്ഞി, എൻ.യു അബ്ദുറഹ്മാൻ, സി.പി.വി അബ്ദുല്ല, സി.പി മുഹമ്മദ് കുഞ്ഞി, കെ.വി ഫാറൂഖ്, അബ്ദുല്ലകുട്ടി ഇരിങ്ങൽ, എ.പി റഫീഖ്, ശിഹാബ് പരിയാരം, കെ.യു മുസ്തഫ, കെ മുഹമ്മദലി, മുഹമ്മദ് കുഞ്ഞി ചുഴലി, കെ മുഹമ്മദ് ബഷീർ, കെ.പി ഹസൈനാർ, അഷ്റഫ് വളക്കൈ, മലിക്കൻ മുസ്തഫ, എം.പി മൊയ്തീൻകുട്ടി, പി.പി അബ്ദുൽ ഖാദർ, ആഷിക് തടിക്കടവ് പങ്കെടുത്തു.