kerala

വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണം: പി.എം.എ സലാം

By webdesk11

October 16, 2023

കത്വ ഫണ്ട് കേസില്‍ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കത്വ ഫണ്ട് തട്ടിപ്പ് എന്ന പേരില്‍ സി.പി.എമ്മും സഹയാത്രികരും നല്‍കിയ പരാതി വ്യാജവും കഴമ്പില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കണ്ടെത്തി കേരള പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. പി.കെ ഫിറോസിനെതിരെയും സി.കെ സുബൈറിനെതിരെയും നല്‍കിയ പരാതിയാണ് രാഷ്ട്രീയ വൈരാഗ്യമാണെന്ന് കേരള പോലീസ് തന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

ഈ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണം. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് പ്രബുദ്ധ സമൂഹത്തിന് യോജിച്ച രാഷ്ട്രീയമല്ലെന്ന് ഇനിയെങ്കിലും സിപിഎം മനസ്സിലാക്കുക അദ്ദേഹം ചൂണ്ടിക്കാട്ടി.