കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ അടുത്തിടെ പുറത്തുവന്ന മൊഴി പൊലീസ് തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് ആര്‍.എസ്.എസ്് പ്രവര്‍ത്തകന്‍ സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരന്തരമായി പീഡിപ്പിക്കുകയും കുടുംബത്തെ വരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് പൊലീസ് പറഞ്ഞു പഠിപ്പിച്ചതനുസരിച്ച് താന്‍ പറഞ്ഞതെന്നും സുബീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മോഹനന്‍ വധക്കേസില്‍ അറസ്‌ററിലായ എന്നെ മൂന്നു ദിവസത്തോളം പീഢിപ്പിക്കുകയും ഒരു കുറിപ്പ് തന്നെ അതിലുള്ളത് പറയിപ്പിക്കുകയുമായിരുന്നു. അവ റിക്കോര്‍ഡ് ചെയ്യുകയുമാണ് പൊലീസ് ചെയ്തതെന്നും സുബീഷ് പറഞ്ഞു.
ഫസലിനെ അറിയില്ല, കണ്ടിട്ടുമില്ലെന്ന് പറഞ്ഞ സുബീഷ് തന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണത്തിലുള്ള ശബ്ദം വ്യജമാണെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏതു വിധത്തിലുള്ള അന്വേഷണത്തിനും താന്‍ തയാറാണെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തുറന്നു പറഞ്ഞു.