kerala

ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍

By webdesk18

May 16, 2025

എറണാകുളത്ത് ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് എറണാകുളം വിജിലന്‍സ് പൊലീസ് പിടിയിലായത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്.

നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസൊതുക്കാന്‍ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ ബന്ധപ്പെടുന്നത്. പ്രതികള്‍ നല്‍കിയ അക്കൗണ്ടില്‍ രണ്ട് കോടി നാല് തവണയായി അന്‍പത് ലക്ഷം വീതം നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.