kerala

ചിന്തയുടെ പ്രബന്ധം: ഗൈഡിനോട് വിശദീകരണം ചോദിച്ച് സര്‍വകലാശാല

By webdesk11

February 05, 2023

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച് ഗൈഡ് പി പി അജയകുമാറിനോട് സര്‍വകലാശാല വിശദീകരണം ചോദിച്ചു. വൈസ് ചാന്‍സിലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനം ഉണ്ടാകും.

ചിന്തയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറി ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഗവേഷണ പ്രബന്ധത്തിലെ ചില ഭാഗം ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ തനി പകര്‍പ്പാണെന്നും പരാതിയുണ്ട്. നിലവില്‍ പിഴവ് വന്ന ഭാഗം തിരുത്തി പ്രബന്ധം വീണ്ടും സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിനില്ല.