kerala

നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍

By webdesk17

June 08, 2025

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് കാണാനെത്തിയത്.

അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്റെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് ഒന്ന് അവസാനമായി കാണാന്‍ തടിച്ചുകൂടിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

പത്താം ക്ലാസിലെ സ്‌കൂളിന്റെ പ്രതീക്ഷയായിരുന്നെന്നും അധ്യാപകരോടും കൂട്ടുകാരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകര്‍ ഓര്‍ത്തു. നന്നായി പാട്ടുപാടുകയും സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാര്‍ഥ്യം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണു നനയിച്ചു.

ഇന്നലെ രാത്രിയാണ് വഴിക്കടവ് തോട്ടില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ്