കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി. ജയപ്രകാശ് ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടാണ് ജയപ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ്, ഇയാളെ ഹൈക്കോടതി പരിസരത്ത് പരുങ്ങുന്ന നിലയില്‍ കണ്ടു ചോദ്യം ചെയ്തപ്പോള്‍, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാക്കി.
ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.