india

യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി; യുവാവിനെതിരേ പൊലീസ് കേസെടുത്തു

By webdesk11

April 18, 2023

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മന്‍ രാജക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

യോഗിയെ വെടിവച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായി കൊലപാതക പരമ്പരകള്‍ അരങ്ങേറുന്ന യുപിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് വധഭീഷണി.