മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച് ജോലിയില്‍ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി സ്നേഹാദരം നല്‍കി ആദരിച്ചു.
കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമത്തില്‍ വെച്ചു കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ സാന്നിധ്യത്തില്‍ കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ മൊമെന്റോ നല്‍കി. ബഹ്റൈന്‍ കെഎംസിസിയുടെ നിറസാന്നിദ്ധ്യവും കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമാണ് അഷ്റഫ് കുന്നത്തുപറമ്പില്‍. കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്റൈന്‍ തിരൂര്‍ കൂട്ടായ്മ, മാപ്പിള കലാ അകാദമി ബഹ്റൈന്‍ ചാപ്റ്റര്‍ തുടങ്ങി നിരവധി സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു.
ദീര്‍ഘ കാലമായി മനാമ പൊലീസ് കോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്ന അഷ്റഫ് സാഹിബ് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ ദിവസം കുടുംബസമേതം താത്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്ര അയപ്പ് സംഗമത്തില്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബര്‍ ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മര്‍ ഉള്‍പ്പെടെ മലപ്പുറം ജില്ല ഭാരവാഹികള്‍,തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം മൗസല്‍ മൂപ്പന്‍ തിരൂര്‍, ട്രഷറര്‍ റഷീദ് പുന്നത്തല, ഓര്‍ഗനൈസിങ് സെക്രട്ടറി റമീസ് കല്പ, മണ്ഡലം ഭാരവാഹികള്‍ ആയ സുലൈമാന്‍ പട്ടര്‍ നടക്കാവ്,താജു ചെമ്പ്ര, ഫാറൂഖ് തിരൂര്‍, ഇബ്രാഹിം പരിയാപുരം, മുനീര്‍ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീന്‍ കുറ്റൂര്‍, റഷീദ് മുത്തൂര്‍, സലാം ചെമ്പ്ര എന്നിവര്‍ സംബന്ധിച്ചു.