kerala

മുസ്‍ലിം ലീഗിന്റെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റി

By webdesk13

August 11, 2024

അന്തരിച്ച മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ ആദരസൂചകമായി മുസ്‌ലിം ലീഗിന്റെ മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ മാറ്റി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കേണ്ട പാര്‍ട്ടി പൊതുപരിപാടികള്‍ മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

ഇന്നു രാവിലെ 10.30ഓടെയായിരുന്നു കുട്ടി അഹമ്മദ് കുട്ടിയുടെ മരണം. 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ല്‍ നടന്ന താനൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1996ലും 2001ലും തിരൂരങ്ങാടിയില്‍നിന്നും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.

മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എം.എസ്.എം പോളിടെക്‌നിക് ഗവേണിങ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.