തിരുവനന്തപുരം: കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനിടെ ബോണക്കാട് ഉള്‍വനത്തില്‍ പോയ മൂന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാരെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍. ഇന്നലെ രാവിലെ ഇവര്‍ കടുവകളുടെ എണ്ണം എടുക്കല്‍ പതിവ് സര്‍വേയുടെ ഭാഗമായി ബോണക്കാട് വനത്തിലേക്ക് കയറി. എന്നാല്‍ വൈകുന്നേരത്തോടെ അവരുടെ മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു.
തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരം ലഭ്യമാകാതെ വന്നതോടെ റാപ്പിഡ് റിസ്‌പോണ്‍സ് ടീം (RRT) അംഗങ്ങളെയും മറ്റു വനപാലകരെയും ഉള്‍പ്പെടുത്തി രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ബോണക്കാട് പ്രദേശം കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ദുഴര്‍ഘട പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളിയോടെയാണ് നടത്തുന്നത്.
വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തുടരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.