തിരുവല്ല: എം.സി റോഡിലെ പേരുംതുരുത്തിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തങ്കപ്പന്‍ (61), ഭാര്യ ലളിത തങ്കപ്പന്‍ (54) നില ഗുരുതരം, ടിപ്പര്‍ ഡ്രൈവര്‍ അഭിലാഷ് (39). എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് എം-സാന്‍ഡ് കയറ്റിയെത്തിയ ടിപ്പര്‍ ലോറിയും, എതിര്‍വശത്തു നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് ശക്തമായ കൂട്ടിയിടി. കാര്‍ ഓടിച്ചതും തങ്കപ്പനായിരുന്നു.
അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ലളിത തങ്കപ്പന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്. തിരുവല്ല പൊലീസ്, അഗ്നിശമനസേന എന്നിവരും സ്ഥലത്തെത്തി. അപകടം കാരണം റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.