india

വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍

By webdesk11

January 13, 2023

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍. ഇവര്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു.

ബുധനാഴ്ച്ചയാണ് നിര്‍ത്തിയിട്ടിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. തെലങ്കാനയിലെ സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയില്‍ സര്‍വീസ് നടത്താനായി തയ്യാറായിരിക്കുന്ന ട്രെയിനാണിത്. ഈമാസം 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് കല്ലേറുണ്ടായത്.